ആമുഖം

സായാഹ്ന പ്രസിദ്ധീകരിക്കുന്ന പുസ്തകസമാഹാരങ്ങളുടെ കണ്ണികളാണു് ഈ വെബ് സൈറ്റിലുള്ളതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം (അഞ്ചുഭാഗങ്ങൾ), ആർ നാരായണപ്പണിക്കരുടെ ഭാഷാസാഹിത്യചരിത്രം (ആറു ഭാഗങ്ങൾ; ഏഴാം ഭാഗം കിട്ടിയിട്ടില്ല, ഈ പുസ്തകമുള്ളവർ സായാഹ്നയുമായി ബന്ധപ്പെടുക), കെ ദാമോദരന്റെ സമ്പൂർണ്ണകൃതികൾ (പത്തു ഭാഗങ്ങൾ), ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദതാരാവലി (രണ്ടു ഭാഗങ്ങൾ) എന്നിവയാണു് ആദ്യഘട്ടത്തിൽ ഇവിടെ സ്ഥാനം പിടിക്കുക. താഴെക്കാണിച്ചിരിക്കുന്ന ഡൌൺലോഡ് കണ്ണികളിൽ ഗ്രന്ഥങ്ങളുടെ വിവിധ രൂപങ്ങൾ വായനക്കാർക്കു് കിട്ടും.

  1. ടാബ്ലെറ്റ്/ഐപാഡ്/ഡെസ്ൿടോപ് എന്നിവയിൽ വായിക്കുവാൻ പറ്റിയ പിഡിഎഫ്

  2. സ്മാർട്ട്ഫോണിൽ വായിക്കുവാൻ പറ്റിയ പിഡിഎഫ്

  3. ബ്രൌസറിൽ നേരിട്ടു വായിക്കുവാൻ എച്റ്റിഎം‌എൽ

  4. പാഠസംരക്ഷണത്തിനായുള്ള എക്സ്എം‌എൽ

അതുകൂടാതെ, ഡിജിറ്റൽ പാഠസംരക്ഷണത്തെക്കുറിച്ചു് ഒരു താൾ ലഭ്യമാണു്. പാഠസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു് മനസ്സിലാക്കുവാൻ ഈ താൾ സന്ദർശിക്കുക. ഡിജിറ്റൽ പാഠസംരക്ഷണത്തെക്കുറിച്ചു് വ്യാപകമായി നിലവിലുള്ള തെറ്റിദ്ധാരണകളെ മാറ്റുവാനും പലപ്പോഴും നമ്മൾ നേരിടുന്ന പ്രകൃതി ദുരന്തങ്ങളിലും ഡിജിറ്റൽ തകരാറുകളിലും പെട്ടു് വിലപ്പെട്ട ഉള്ളടക്കം നഷ്ടപ്പെട്ടു പോകാതിരിക്കാനും പാഠസംരക്ഷണം എന്തുമാത്രം ഉപകരിക്കുന്നു എന്നതിനെക്കുറിച്ചു് ഉൾക്കാഴ്ച നൽകാൻ ഈ താൾ സഹായിക്കുന്നു.